തിരുവനന്തപുരം: ശശി തരൂരിന്റെ ലേഖനത്തോട് പ്രതികരിച്ച് പി.കെ കുഞ്ഞാലിക്കുട്ടി. ഇടത് സര്‍ക്കാരിന്റെ കാലത്ത് വ്യവസായ മുരടിപ്പ് വന്നെന്നും യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ വ്യവസായ വളര്‍ച്ചയുടെ തുടര്‍ച്ച എല്‍ഡിഎഫ് നടത്തിയില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

വ്യവസായം കൊണ്ടുവരുന്നതിന് തുടക്കം കുറിച്ചത് യുഡിഎഫ് സര്‍ക്കാരാണെന്നും കിന്‍ഫ്ര പാര്‍ക്ക് എന്ന ആശയത്തിലൂടെ വ്യവസായ മാറ്റത്തിന് തുടക്കമായെന്നും പികെ കുഞ്ഞാലികുട്ടി പറഞ്ഞു. വ്യവസായ ഭൂപടത്തില്‍ അടിസ്ഥാനപരമായ മാറ്റം കൊണ്ടുവന്നത് കരുണാകരന്‍, എ കെ ആന്റണി, ഉമ്മന്‍ചാണ്ടി സര്‍ക്കാരുകളാണ്. പ്രൊഫഷണല്‍ കോളജുകള്‍ക്കെതിരെ ഇടത് സമരം മറികടന്നാണ് വിദ്യാഭ്യാസ രംഗം തുറന്നുകൊടുത്തത്. നയം തിരുത്തി എന്നാണ് ഇടതുപക്ഷം പറയുന്നത്. തിരുത്തുന്നത് നല്ലതാണ് തിരുത്ത് സ്ഥായിയാരിക്കണം. ചില ഇടത് സര്‍ക്കാരുകളുടെ നയം തന്നെ ഇടിച്ചുപൊളിക്കലായിരുന്നു. വ്യവസായ അനുകൂല നയം എടുക്കാന്‍ എല്‍ഡിഎഫ് വൈകിയതാണ് വലിയ പ്രശ്‌നമെന്നും കുഞ്ഞാലികുട്ടി പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *