കോഴിക്കോട്: കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തില്‍ ആനയിടഞ്ഞ് മൂന്ന് പേര്‍ മരിച്ചതില്‍ ആറ് പേരെ പ്രതിചേര്‍ത്ത് വനം വകുപ്പ് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കി.
ക്ഷേത്രഭാരവാഹികള്‍, ആനപാപ്പാന്‍മാര്‍ ഉള്‍പ്പെടെ ആറു പേരെ പ്രതി ചേര്‍ത്താണ് റിപ്പോര്‍ട്ട്. അതേസമയം, ഉത്സവത്തിനിടെ ഇടഞ്ഞ രണ്ട് ആനകളെ കോഴിക്കോട് ജില്ലയില്‍ എഴുന്നള്ളിക്കുന്നതിന് നിരോധനമേര്‍പ്പെടുത്തി. ജില്ല മോണിറ്ററിംഗ് കമ്മിറ്റിയാണ് ഗുരുവായൂര്‍ ഗോകുല്‍, ഗുരുവായൂര്‍ പീതാംബരന്‍ എന്നീ ആനകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്.