ചിരഞ്ജീവി നായകനായെത്തുന്ന ​ഗോഡ്ഫാദറിലൂടെ ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാൻ തെലുങ്കിലേക്ക്. പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹൻലാൽ, നായകനായെത്തിയ ബ്ലോക്ക്ബസ്റ്റർ ചിത്രം ലൂസിഫറിന്റെ തെലുങ്ക് റീമേയ്ക്കാണ് ​ഗോഡ്ഫാദർ. മോഹൻലാൽ അവതരിപ്പിച്ച സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ചിരഞ്ജീവി ചെയ്യുന്നത്. പൃഥ്വിരാജ് അവതരിപ്പിച്ച സയീദ് മസൂദ് എന്ന കഥാപാത്രത്തിന് വേണ്ടിയാണ് സൽമാനെ സമീപിച്ചതെന്നാണ് സൂചനകൾ. ചിത്രത്തിലേക്ക് സൽമാനെ സ്വാ​ഗതം ചെയ്തുകൊണ്ട് ചിര‍ഞ്ജീവി ട്വീറ്റ് ചെയ്തിട്ടുണ്ട്. സിനിമയുടെ ചിത്രീകരണം പുരോ​ഗമിക്കുകയാണ്. ചിരഞ്ജീവിയുടെ 153ാമത്തെ ചിത്രമാണ് ഇത്. മലയാളത്തിൽ മഞ്ജുവാര്യർ അവതരിപ്പിച്ച പ്രിയദർശിനി രാംദാസ് എന്ന കഥാപാത്രമായി തെലുങ്കിൽ എത്തുന്നത് നയൻതാരയാണ്. ജയം മോഹൻരാജയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *