കുഞ്ചാക്കോ ബോബന്‍, ടോവിനോ തോമസ് ചിത്രങ്ങള്‍ക്ക് ഗംഭീര കളക്ഷന്‍. പുറത്തിറങ്ങി നാല് ദിവസങ്ങള്‍ക്കുള്ളിലാണ് ഇരുചിത്രങ്ങളും മികച്ച അഭിപ്രായവും കളക്ഷനും നേടി മുന്നേറുന്നത്.ആഗോളതലത്തില്‍ ന്നാ താന്‍ കേസ് കൊട്’ 25കോടി കളക്ഷന്‍ അഞ്ച് ദിവസം കൊണ്ട് നേടിയെന്ന പോസ്റ്ററാണ് ഇപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. കുഞ്ചാക്കോ ബോബന്‍ ഉള്‍പ്പെടെയുള്ള സിനിമയിലെ താരങ്ങളും അണിയറ പ്രവര്‍ത്തകരും പോസ്റ്റര്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി പങ്കുവെച്ചിട്ടുണ്ട്.. നിര്‍മാതാവ് സന്തോഷ് ടി കുരുവിളയാണ് ബോക്സ് ഓഫീസ് കണക്ക് ഔദ്യോഗികമായി പുറത്തുവിട്ടത്. കുഞ്ചാക്കോ ബോബന്‍റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റിലേക്കാണ് ചിത്രം കുതിക്കുന്നത്.പക്ഷെ സിനിമക്ക് 25 കോടി കളക്ഷന്‍ ലഭിച്ചിട്ടില്ല എന്നാണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ പറയുന്നത്. കേരളത്തില്‍ മാത്രം റിലീസ് ചെയ്ത ചിത്രം എങ്ങനെയാണ് അഞ്ച് ദിവസം കൊണ്ട് ഇത്രയും കളക്ഷന്‍ നേടുന്നതെന്നാണ് പലരും പോസ്റ്ററിന് കമന്റ് ആയി ചോദിക്കുന്നത്.
ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ടൊവിനോ തോമസ് ചിത്രം തല്ലുമാല റിലീസ് ചെയ്ത് നാല് ദിവസം പിന്നിടുമ്പോള്‍ ചിത്രം നേടിയത് 30.5 കോടി രൂപയാണ്. സ്വാതന്ത്ര്യദിനത്തില്‍ ചിത്രം കേരളത്തില്‍ നിന്ന് നേടിയത് 2.85 കോടി രൂപയാണ്. മറ്റിടങ്ങളില്‍ നിന്നായി ആകെ നേടിയത് 4 കോടി രൂപയാണ്. ചിത്രം ഇത് വരെ നേടിയ കളക്ഷന്‍ 30.5 കോടി രൂപയാണ്. കേരളത്തില്‍ നിന്ന് മാത്രം 13.85 കോടി രൂപ നേടി

Leave a Reply

Your email address will not be published. Required fields are marked *