നെറ്റ്ഫ്‌ളിക്‌സ് അക്കൗണ്ട് പങ്കിടുന്നതിന് ഫീസ് ഏര്‍പ്പെടുത്താനൊരുങ്ങി കമ്പനി. വരിക്കാരുടെ എണ്ണം വര്‍ധിക്കാത്തതാണ് കമ്പനിയെ പുതിയ പരീക്ഷണം നടത്താന്‍ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്.വീടിനു പുറത്തേക്ക് അക്കൗണ്ട് വിവരങ്ങൾ പങ്കുവെക്കാൻ അധിക തുക ഈടാക്കാനാണ് നെറ്റ്ഫ്ലിക്സിൻ്റെ നീക്കം. ചിലി, കോസ്റ്റ റിക്ക, പെറു തുടങ്ങിയ രാജ്യങ്ങളിൽ ഇതിൻ്റെ പരീക്ഷണം ആരംഭിച്ചു.‘സബ് അക്കൗണ്ടുകളിലേക്ക്’ രണ്ട് ആളുകളെ ചേര്‍ക്കാനുള്ള ഓപ്ഷന്‍ ഉള്‍പ്പെടുത്തിക്കൊണ്ടാവും ഫീസ് ഈടാക്കുക.അക്കൗണ്ട് പങ്കുവെക്കുന്ന പതിവ് രീതിയില്‍ നിയന്ത്രണംകൊണ്ടുവരുന്നതിനാണ് ഈ പുതിയ നീക്കം. ആഡ് എക്‌സ്ട്ര മെമ്പര്‍, ട്രാന്‍സ്ഫര്‍ പ്രൊഫൈല്‍ റ്റു ന്യൂ അക്കൗണ്ട് എന്നീ പുതിയ ഫീച്ചറുകളാണ് പുതിയ മാറ്റത്തിലൂടെ ലഭിക്കുക

നെറ്റ്ഫ്‌ളിക്‌സിന്റെ സ്റ്റാന്റാര്‍ഡ് പ്രീമിയം പ്ലാനുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് സബ് അക്കൗണ്ടുകള്‍ ചേര്‍ക്കാന്‍ സാധിക്കും. സ്വന്തമായി നെറ്റ്ഫ്‌ളിക്‌സ് അക്കൗണ്ട് ഉള്ള രണ്ട് പേരെയാണ് ഇതുവഴി ചേര്‍ക്കാന്‍ സാധിക്കുക. ഇങ്ങനെ കുറഞ്ഞ നിരക്കില്‍ മറ്റുള്ളവര്‍ക്കും നെറ്റ്ഫ്‌ളിക്‌സ് ആസ്വദിക്കാന്‍ ഇതിലൂടെ അവസരം ഒരുങ്ങും.

Leave a Reply

Your email address will not be published. Required fields are marked *