ചെത്തുകടവിൽ യുവാവിന് തലക്ക് വെട്ടേറ്റ് ഗുരുതരമായ പരിക്ക്.ഇന്നലെ രാത്രിയാണ് സംഭവം.പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.ചെത്തു കടവ് കുറുങ്ങോട്ട് ജിതേഷിനാണ് (45) വെട്ടേറ്റത്.കഴിഞ്ഞ ദിവസം രാത്രി വീട്ടിലേക്ക് പോകും വഴിയാണ് അക്രമം ഉണ്ടായത്. ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾക്ക് ഇത് വരെ ബോധം തെളിഞ്ഞിട്ടില്ല.സംഭവസ്ഥലത്ത് ഡി.സി പി ശ്രീനിവാസ് മറ്റ് എസി സുദർശൻ കുന്ദമംഗലം പോലീസ് ഉദ്യോഗസ്ഥരും എത്തി. നേരത്തെയുള്ള കുടിപകയാണ് അക്രമത്തിന് കാരണമെന്ന് പോലീസ് പറയുന്നത്. . സമാനമായ രീതിയിലുള്ള ഏറ്റുമുട്ടൽ മുമ്പും ഉണ്ടായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *