വിരാട് കോഹ്ലി ആകാൻ ഇഷ്ടം;ഭാവിയിൽ ചെയ്യാൻ ആഗ്രഹിക്കുന്ന വേഷത്തെക്കുറിച്ച് രാം ചരൺ

0

ആർ ആർ ആർ എന്ന ചിത്രത്തിന്റെ വമ്പൻ വിജയത്തിന് ശേഷം ലോകമെമ്പാടും അംഗീകാരം ലഭിച്ച നടനാണ് രാം ചരൺ. നാട്ടു നാട്ടു ഗാനത്തിലൂടെ ഓസ്കാർ അവാർഡ് ഇന്ത്യയിലേക്കെത്തിച്ച് രാജ്യത്തിന്റെ യശസ്സ് വാനോളം ഉയർത്തി ആർ ആർ ആർ ടീം .

ഇപ്പോൾ താൻ ഭാവിയിൽ ചെയ്യാനാഗ്രഹിക്കുന്ന വേഷത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ് രാം ചരൺ . സ്പോർട്സ് പ്രമേയമുള്ള സിനിമയിൽ അഭിനയിക്കാൻ താൽപര്യമുണ്ടെന്നും കോഹ്‌ലിയുടെ വേഷം ചെയ്യാൻ കിട്ടിയാൽ സന്തോഷത്തോടെ ചെയ്യുമെന്നും നടൻ പറഞ്ഞു.
ഇന്ത്യാ ടുഡേ കോൺക്ലേവിൽ നടന്ന റാപ്പിഡ് ഫയർ റൗണ്ടിൽ ചോദിച്ച രസകരമായ ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ നൽകുകയായിരുന്നു അദ്ദേഹം.

പ്രശസ്ത ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയെ ഒരു സിനിമയിൽ ആവിഷ്കരിക്കാൻ താൽപ്പര്യമുണ്ടോ എന്ന് അവതാരകൻ രാം ചരണിനോട് ചോദിച്ചു. കോഹ്‌ലി ഒരു ഇൻസ്പിറേഷൻ ആയതുകൊണ്ട് തന്നെ ആ വേഷം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. ഒരു അവസരം ലഭിച്ചാൽ, അത് വളരെ സന്തോഷം തരും’, രാം ചരൺ മറുപടി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here