ഐഎഫ്എഫ്കെ സമാപന വേദിയിൽ കൂവി വിളിച്ച് പ്രതിഷേധിച്ചവരെ നായ്ക്കളോട് ഉപമിച്ച ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ കൂവിയും കുരച്ചും ഹരീഷ് പേരടിയുടെ പ്രതിഷേധം. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയായിരുന്നു രഞ്ജിത്തിനെതിരെ ഹരീഷ് രംഗത്തെത്തിയത്. താനടക്കമുള്ള പൊതുജനങ്ങളുടെ നികുതിപ്പണം കൊണ്ട് നടത്തുന്ന ചലച്ചിത്ര മേളയിൽ പ്രതിഷേധിച്ചവരെ പട്ടികളുമായി ഉപമിച്ച രഞ്ജിതിന്റെ മാടമ്പിത്തരത്തിനെതിരെയുള്ള പ്രതിഷേധമാണ് ഈ കൂവലും കുരയും എന്ന് പറഞ്ഞാണ് ഹരീഷ് വീഡിയോ തുടങ്ങുന്നത്.മേലാല്‍ ഇത്തരം തെമ്മാടിത്തരങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുക,’ ഹരീഷ് വീഡിയോയില്‍ പറഞ്ഞു.
ആള്‍ക്കൂട്ട പ്രതിഷേധം നായകള്‍ കുരയ്ക്കുന്നത് പോലെയാണെന്നും തനിക്ക് അത് കാണുമ്പോള്‍ ചിരിയാണ് വരാറുള്ളതെന്നുമാണ് പ്രതിഷേധക്കാരെ അധിക്ഷേപിച്ച് രഞ്ജിത്ത് പറഞ്ഞത്. ന്യൂസ് 18നോടായിരുന്നു രഞ്ജിത്തിന്റെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *