കാസർഗോഡ്: ബസിൻ്റെ തകരാർ പരിശോധിക്കാൻ ഇറങ്ങിയ കണ്ടക്ടറുടെ കാലിന്റെ മുകളിൽ കൂടി ബസ് കയറി ഇറങ്ങി. അപകടത്തിൽ കാഞ്ഞങ്ങാട് കൊന്നക്കാട് റൂട്ടിൽ ഓടുന്ന സ്വകാര്യ ബസിന്റെ കണ്ടക്ടർ കാട്ടി പൊയിൽ സ്വദേശി രാജേഷിന് ഗുരുതര പരുക്കേറ്റു.അമ്പലത്തറ പൊലിസ് സ്റ്റേഷൻ ക്വാർട്ടേഴ്സിന് മുമ്പിൽ വച്ച് ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു അപകടം.

ബസിൻ്റെ അടിഭാഗത്തിന് ശബ്ദം കേട്ട് നിർത്തി ബസിന്റെ അടിയിൽ പരിശോധിക്കാൻ ഇറങ്ങിയതായിരുന്നു രാജേഷ്. ഇത് അറിയാതെ ഡ്രൈവർ ബസ് മുന്നോട്ട് എടുക്കുമ്പോഴായിരുന്നു അപകടം. പരുക്കേറ്റ രാജേഷിനെ മാവുങ്കാൽ സ്വകാര്യ ആശുപത്രിയിലും വിദഗ്ധ ചികിത്സക്കായി മംഗലാപുരത്തേക്കും മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *