ഫുഡ് ഡെലിവറി സൈറ്റായ സ്വിഗ്ഗിക്കെതിരേ തമിഴ് ഗാന രചയിതാവ് കൊ സേഷ.വെജിറ്റേറിയന്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്തിട്ട് കിട്ടിയ ഭക്ഷണത്തില്‍ ചിക്കന്‍ കഷ്ണങ്ങള്‍ ലഭിച്ചതായാണ് അദ്ദേഹത്തിന്‍റെ പരാതി. തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് അദ്ദേഹം ഈ പരാതി ഉന്നയിച്ചത്.
”എന്റെ ജീവിതകാലം മുഴുവനും ഞാന്‍ വെജിറ്റേറിയന്‍ ഭക്ഷണമാണ് പിന്തുടര്‍ന്നിരുന്നത്. അവര്‍ എന്റെ മൂല്യങ്ങളെ എത്ര ലാഘവത്തോടെയാണ് വിലയ്ക്കു വാങ്ങാന്‍ ശ്രമിച്ചതെന്ന് എന്നില്‍ വെറുപ്പുളവാക്കുന്നു. സ്വിഗ്ഗിയുടെ സംസ്ഥാന തലവനില്‍ കുറയാത്തയാള്‍ എന്നെ നേരിട്ട് വിളിച്ച് മാപ്പ് പറയണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നു. ഇതില്‍ നിയമനടപടി സ്വീകരിക്കുന്നതായിരിക്കും”-കോ സേഷ ട്വീറ്റ് ചെയ്തു.ട്വീറ്റ് വൈറലായതോട കോ സേഷയെ പിന്തുണച്ച് നിരവധി പേര്‍ രംഗത്തെത്തി. ചിലര്‍ തങ്ങള്‍ക്ക് ഉണ്ടായ സമാനമായ സംഭവങ്ങളെ കുറിച്ചും വിവരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *