മയാനദി, വൈറസ് എന്നീ ചിത്രങ്ങൾക്ക് ശേഷം ടൊവിനോ തോമസിനെ കേന്ദ്ര കഥാപാത്രമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് നാരദൻ . ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ടൊവിനോ തന്റെ ഫേസ് ബുക്ക് പേജിലൂടെ പങ്ക് വെച്ചു . ചിത്രം 2022 ജനുവരി 27ന് തീയേറ്ററുകളിലെത്തും.

അന്ന ബെന്നാണ് ചിത്രത്തിലെ നായിക. ഇരുവരും ആദ്യമായി ഒന്നിക്കുന്ന സിനിമയാണ് നാരദന്‍. ഉണ്ണി ആർ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ജാഫര്‍ സാദിഖ് ആണ് . ശേഖര്‍ മേനോന്‍ സംഗീതം നിര്‍വ്വഹിക്കുന്ന ചിത്രം എഡിറ്റ് ചെയ്യുന്നത് സൈജു ശ്രീധരനാണ്.

ആഷിഖ് അബുവും റീമ കല്ലിങ്കലും സന്തോഷ് കുരുവിളയും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. വസ്ത്രാലങ്കാരം മഷര്‍ ഹംസയും കലാസംവിധാനം ഗോകുല്‍ ദാസുമാണ്. ബെന്നി കട്ടപ്പനയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍.സംഗീത സംവിധാനം ഡി.ജെ ശേഖര്‍ മേനോനും ഒര്‍ജിനല്‍ സൗണ്ട് ട്രാക്ക് നേഹയും യാക്‌സണ്‍ പെരേരയുമാണ് ഒരുക്കിയിരിക്കുന്നത്. ആര്‍ട്ട് ഗോകുല്‍ ദാസ്.

ഷറഫുദ്ദീന്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, വിജയ രാഘവന്‍, ജോയ് മാത്യു, രണ്‍ജി പണിക്കര്‍, രഘുനാഥ് പാലേരി, ജയരാജ് വാര്യര്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇതിന് പുറമെ നിരവധി പുതുമുഖങ്ങളും ചിത്രത്തിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *