ജയരാജ് സംവിധാനം ചെയ്ത ജോണി വാക്കര്‍ എന്ന ചിത്രത്തില്‍ ഷെല്ലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയനായ നടന്‍ റോബിന്‍ വര്‍ഗീസ് അന്തരിച്ചു. പത്തനംതിട്ട കുന്നന്താനം സ്വദേശിയാണ്. അസുഖ ബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു. അമേരിക്കയില്‍ വച്ചായിരുന്നു അന്ത്യം. കൊച്ചിന്‍ കോറസ് എന്ന മിമിക്രി ട്രൂപ്പില്‍ അംഗമായായിരുന്നു കലാരംഗത്തേക്കുള്ള അരങ്ങേറ്റം. ജോണി വാക്കറിന് പുറമേ സോളമന്റെ മണവാട്ടി സോഫിയ എന്ന ചിത്രത്തിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. നിവധി ഷോര്‍ട്ട് ഫിലിമുകളിലും വേഷമിട്ടു.

Leave a Reply

Your email address will not be published. Required fields are marked *