റോക്കി ഭായ് അടുത്ത വർഷം തീയേറ്ററുകളിലേക്ക്; കെ ജി എഫ് 2 റിലീസ് തീയ്യതി പ്രഖ്യാപിച്ചു

0

റോക്കി ഭായ് അടുത്ത വർഷം തീയേറ്ററുകളിലേക്ക്. ബ്രഹ്​മാണ്ഡ ചിത്രം കെ.ജി.എഫ്​ 2​െൻറ റിലീസ്​ തീയ്യതി പ്രഖ്യാപിച്ചു. 2022 ഏപ്രിൽ 14നാണ്​ ചിത്രം തീയേറ്ററുകളിലെത്തുക. അതേ തീയ്യതിയിൽ തന്നെ റിലീസ്​ ചെയ്യുന്ന തെലുങ്കുനടൻ പ്രഭാസി​െൻറ സലാറുമായി കെജി എഫ്2 ബോക്സ്​ ഓഫീസിൽ മാറ്റുരക്കും

”അവിചാരിതമായി എന്തെങ്കിലും സംഭവിച്ചാൽ മാത്രമേ റിലീസ്​ ഡേറ്റ്​ വൈകുകയുള്ളൂ. അല്ലെങ്കിൽ നിശ്ചയിച്ച സമയത്ത്​ തന്നെ പുറത്തിറങ്ങും” -ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന യാഷ്​
തന്റെ ട്വിറ്ററിൽ കുറിച്ചു .

പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന കെ.ജി.എഫ് ചാപ്റ്റർ-2വിന്‍റെ സാറ്റലൈറ്റ് അവകാശം സീയുടെ കേരളം, കന്നഡ, തമിഴ്, തെലുഗു ഉൾപ്പെടുന്ന സൗത്ത് ക്ലസ്റ്റർ സ്വന്തമാക്കിയിരുന്നു. ഹൊംബാലെ ഫിലിംസ് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.

കെ ജി എഫ് ചാപ്റ്റർ 1 ഇന്റെ രണ്ടാം ഭാഗമായി വരുന്ന കെ.ജി.എഫ് ചാപ്റ്റർ 2 ഇതിനകം തന്നെ സമൂഹമാധ്യമങ്ങളിൽ വൻ ഹിറ്റാണ്. ചിത്രത്തിന്‍റെ ടീസർ ട്വിറ്ററിലും യൂട്യൂബിലും ട്രെൻഡിങ്ങിൽ ഒന്നാമതെത്തിയതിന്​ പുറമെ 208 മില്യണിലധികം പേർ കാണുകയും ചെയ്തു.

കെ.ജി.എഫ് ചാപ്റ്റർ 1 ആഗോളതലത്തിൽ 50 ഇടങ്ങളിലായി നൂറിലേറെ തിയറ്ററുകളിൽ റിലീസ് ചെയ്ത് ഒരാഴ്ചക്കുള്ളിൽ തന്നെ 100 കോടി രൂപയിലേറെ വാരിക്കൂട്ടി ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ കന്നഡ ചിത്രമായി മാറിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here