കോഴിക്കോട്: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി നടി ഉഷ. തന്റെ സഹപ്രവര്‍ത്തകര്‍ സംവിധായകര്‍ മോശമായി പെരുമാറിയിട്ടുണ്ടെന്ന് തന്നോട് പറഞ്ഞിട്ടുണ്ട്. ഹോട്ടലില്‍ കൊണ്ടുവന്ന് താമസിപ്പിച്ച് ആവശ്യം നടന്നില്ലെങ്കില്‍ പിറ്റേ ദിവസം പറഞ്ഞുവിടുമെന്ന് സുഹൃത്ത് പറഞ്ഞതായി അവര്‍ പറഞ്ഞു.

‘തനിക്കും മോശം അനുഭവം ഉണ്ടായിട്ടുണ്ട്. ഒരു സംവിധായകന്‍ തന്നോട് റൂമിലേക്ക് വരാന്‍ പറഞ്ഞിട്ടുണ്ട്. ആ സമയം പിതാവിനോടൊപ്പമാണ് താന്‍ പോയത്. പിന്നീട് സെറ്റിലേക്ക് വന്നപ്പോള്‍ ഈ വ്യക്തി വളരെ മോശമായാണ് പെരുമാറിയത്. നന്നായി അഭിനയിച്ചാലും മോശമെന്ന് പറഞ്ഞ് അപമാനിക്കും. ഇതിന് പ്രതികരണമായി സംവിധായകനെ ചെരുപ്പൂരി അടിക്കാന്‍ പോയിട്ടുണ്ട്.’- ഉഷ പറഞ്ഞു.

രണ്ട്, മൂന്ന് ?ദിവസങ്ങള്‍ കഴിയുമ്പോള്‍ വാര്‍ത്തകളെല്ലാം മുങ്ങിപോവാറാണ് പതിവ്. തെറ്റുകാരെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരണം. ഇനിയുള്ള തലമുറയ്‌ക്കെങ്കിലും നല്ല രീതിയില്‍ സുരക്ഷിതരായി ജോലി ചെയ്യാന്‍ സാധിക്കണം. ഇതിന് വേണ്ട നടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്നും അവര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *