മമ്മൂട്ടിയുടെയും മകന്‍ ദുല്‍ഖര്‍ സല്‍മാന്റെയും ഉടമസ്ഥതയിലെ സ്ഥലം സംരക്ഷിത വനഭൂമിയായി പ്രഖ്യാപിച്ച തമിഴ്നാട് ലാന്‍ഡ് അഡ്മിനിസ്ട്രേഷന്‍ കമ്മീഷന്റെ ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി.ചെന്നൈയ്ക്കടുത്തുള്ള ചെങ്കല്‍പ്പെട്ടിലെ കറുഗുഴിപള്ളം എന്ന സ്ഥലത്ത് 40 ഏക്കര്‍ സ്ഥലമാണ് മമ്മൂട്ടിക്കും ദുല്‍ഖറിനുമുള്ളത്.
ഈ 40 ഏക്കര്‍ ഭൂമി ചതുപ്പ് നിലമാണെന്ന് ആരോപിച്ച് പിടിച്ചെടുക്കാനുള്ള ലാന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ കമ്മീഷന്റെ നടപടിയാണ് കോടതി നിര്‍ത്തിവെച്ചത്കേസില്‍ മമ്മൂട്ടിക്കും കുടുംബത്തിനും ഇടക്കാല സംരക്ഷണം നല്‍കണമെന്നും ജസ്റ്റിസ് സി.വി. കാര്‍ത്തികേയന്‍ പറഞ്ഞിരുന്നു.
ഭൂമി വാങ്ങിയ കേസില്‍ മമ്മൂട്ടിക്കും ദുല്‍ഖര്‍ സല്‍മാനും കുടുംബത്തിനുമെതിരെ നടപടിയെടുക്കുന്നത് നേരത്തെ തന്നെ താല്‍ക്കാലികമായി മദ്രാസ് ഹൈക്കോടതി തടഞ്ഞിരുന്നു.1997ല്‍ കപാലി പിള്ള എന്നയാളില്‍നിന്നാണ് സ്ഥലം വാങ്ങിയത്. 2007ലാണ് ലാന്‍ഡ് അഡ്മിനിസ്ട്രേഷന്‍ സംരക്ഷിത വനഭൂമിയായി പ്രഖ്യാപിച്ചത്. ഉത്തരവിനെതിരെ അതേവര്‍ഷം മദ്രാസ് ഹൈക്കോടതിയില്‍നിന്ന് മമ്മൂട്ടി അനുകൂല വിധിയും നേടിയിരുന്നു.എന്നാല്‍, ഹൈക്കോടതി ഉത്തരവ് സ്വമേധയാ പുനഃപരിശോധിച്ച് ഭൂമി പിടിച്ചെടുക്കാന്‍ 2020 മേയ് മാസത്തില്‍ കമ്മീഷണര്‍ ഓഫ് ലാന്‍ഡ് അഡ്മിനിട്രേഷന്‍ നീക്കം തുടങ്ങിയതോടെ മമ്മൂട്ടി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *