തെന്നിന്ത്യൻ നടി നയന്‍താരയുടെയും സംവിധായകന്‍ വിഘ്‌നേഷ് ശിവന്റെയും വിവാഹ ഡോക്യുമെന്ററി പ്രമൊ വിഡിയോ പങ്കുവച്ച് നെറ്റ്ഫ്ലിക്സ്.പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും നയൻതാര തുറന്നു പറയുന്നത് പ്രമോയില്‍ കാണാം.നയന്‍താര: ബിയോണ്ട് ദ് ഫെയറി ടെയ്ല്‍ എന്നാണ് ഡോക്യുമെന്ററിയുടെ പേര്. എന്തുകൊണ്ട് നായന്‍താര എന്ന് വിഘ്‌ഷേഷ് ശിവനോട് ഗൗതം മേനോന്‍ ചോദിക്കുന്നു. ആഞ്ജലീന ജോളി പ്രണയാഭ്യര്‍ഥന നടത്തിയെന്നും തെന്നിന്ത്യയില്‍ നിന്നല്ലാത്തത് കൊണ്ട് വേണ്ടെന്നുവച്ചു എന്ന രസകരമായ മറുപടിയാണ് വിഘ്‌നേഷ് ശിവന്‍ പറയുന്നത്. താനൊരു സാധാരണ വ്യക്തിയാണെന്നും ചെയ്യുന്ന പ്രവര്‍ത്തികളില്‍ നൂറുശതമാനം ആത്മാര്‍ഥത പുലര്‍ത്തണമെന്നാണ് ആഗ്രഹമെന്നും നയന്‍താര പറയുന്നു.
ഗൗതം മേനോന്റെ സംവിധാനത്തിലാണ് നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി ഒരുക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *