2007-ൽ ഹോളിവുഡ് നടൻ പൊതുവേദിയിൽ ചുംബിച്ച കേസിൽ നടി ശിൽപ ഷെട്ടി കുറ്റവിമുക്ത.. മുംബൈ മെട്രൊപൊളിറ്റന്‍ കോടതിയാണ് ശില്‍പ ഷെട്ടിയെ കുറ്റവിമുക്തയാക്കിയിരിക്കുന്നത്. ആരോപണങ്ങൾ നിലനിൽക്കില്ലെന്ന് വ്യക്തമാക്കിയ മുംബൈ കോടതി നടിയെ വെറുതെവിട്ട് ഉത്തരവിറക്കി. ഇന്ത്യൻ സംസ്‌കാരത്തിൽ കവിളിൽ ചുംബിക്കുന്നത് തെറ്റാണെന്ന് അറിയില്ലായിരുന്നുവെന്നാണ് നടൻ കോടതിയിൽ നൽകിയ വിശദീകരണം.

2007ൽ ട്രക്ക് ഡ്രൈവർമാർക്കിടയിൽ എയിഡ്സ് ബോധവത്കരണം നടത്താനുള്ള പരിപാടിക്കിടെയാണ് അവകാരകയായ ശിൽപാ ഷെട്ടിയെ അമേരിക്കൻ താരം റിച്ചാർഡ് ഗിരെ ചുംബിച്ചത്. ഇന്ത്യൻ സംസ്കാരത്തിന് എതിരാണ് സ്റ്റേജിൽ നടന്നതെന്നും ശിൽപ നടനെ എതിർത്തില്ലെന്നും ചൂണ്ടിക്കാട്ടി ഉത്തരേന്ത്യയിൽ ശിവസേനയും ബിജെപിയുമെല്ലാം വലിയ പ്രതിഷേധ പരമ്പര തന്നെ സംഘടിപ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *