കുന്ദമംഗലം : മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും കുന്ദമംഗലം ബ്ലോക്ക് കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റും മികച്ച സഹകാരിയും ആയിരുന്ന വി. ഗോവിന്ദന്‍ നായരുടെ ഒന്നാം ചരമ വാര്‍ഷികം ആചരിച്ചു. ചടങ്ങ് എം കെ രാഘവന്‍ എം പി ഉദ്ഘാടനം ചെയ്തു. അനുസ്മരണ സമിതി ചെയര്‍മാന്‍ ബാബു നെല്ലൂളി അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ മോഹനന്‍ തൂലിക സ്വാഗതം പറഞ്ഞു. കെപി സിസി രാഷ്ട്രീയ കാര്യ സമിതി അംഗം എന്‍ സുബ്രഹ്‌മണിയന്‍ അനുസ്മരണ പ്രഭാഷണം നടത്തി. കെ പി സി സി ജനറല്‍ സെക്രട്ടറി പി എം നിയാസ് യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി വിദ്യ ബാലകൃഷ്ണന്‍ , ഡിസിസി ജനറല്‍ സെക്രട്ടറിമാരായ എം വിജയകുമാര്‍, വിനോദ് പടനിലം,ഇടക്കുനി അബ്ദുറഹിമാന്‍ എന്നിവര്‍ സംസാരിച്ചു. വിവിധ മേഖലകളില്‍ പ്രാഗല്ഭ്യം നേടിയവര്‍ക്കു ക്യാഷ് അവാര്‍ഡും ആദരവും നല്‍കി. ഗോവിന്ദന്‍ നായരുടെ കുടുംബം ചടങ്ങില്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *