രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ പ്രതികരിച്ച് നടൻ ഹരീഷ് പേരടി.‘‘നിങ്ങൾക്കെതിരെയുള്ള ആക്രമണം നിങ്ങളെ കൂടുതൽ പ്രകാശമുള്ളവനും പ്രതീക്ഷയുള്ളവനും ആയി മാറ്റുന്നു’’ എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ചിത്രം പങ്കുവച്ചുകൊണ്ട് ഹരീഷ് ഫേസ്ബുക്കിൽ കുറിച്ചത്.
സംഭവത്തില്‍ കടുത്ത അമർഷം രേഖപ്പെടുത്തിയ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് നടപടിക്ക് എസ്എഫ്ഐയോട് നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും ഇന്ന് നടപടിയുണ്ടാകില്ലെന്നാണ് വിവരം. സമരം പാർട്ടി അറിയാതെയാണെന്നാണ് സിപിഎം വിശദീകരിക്കുന്നത്. എസ്എഫ്ഐ ജില്ലാ ഘടകത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉടൻ നടപടി എടുത്ത് വിവാദത്തിൽ നിന്നും തലയൂരാനാണ് എസ്എഫ്ഐ സംസ്ഥാന നേതൃത്വത്തിന്റെ ശ്രമം നേരത്തെ സർക്കാരിനെ വിമർശിച്ച് സമൂഹമാധ്യമത്തിൽ കുറിപ്പ് എഴുതിയതിന് പു.ക.സ.യുടെ കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ശാന്തൻ അനുസ്മരണച്ചടങ്ങിൽ നിന്ന് അവസാനനിമിഷം ഹരീഷ് പേരടിയെ ഒഴിവാക്കിയിരുന്നു.
