കുന്ദമംഗലം പ്രസ് ക്ലബ്ബ് മുപ്പതാം വാർഷികാഘോഷം കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി പി മാധവൻ ഉദ്ഘാടനം ചെയ്തു. വാർഷികാഘോഷത്തിൻ്റെ ഭാഗമായി പുറത്തിറക്കുന്ന കരിയർ ഗൈഡൻസ് സപ്ലിമെൻ്റ് ഗാന രചയിതാവും എഴുത്തുകാരനുമായ കാനേഷ് പൂനൂർ പ്രകാശനം ചെയ്തു. ആദ്യകാലപത്രപ്രവർത്തകൻ ഖാലിദ് കിളിമുണ്ട സപ്ലിമെൻറ് ഏററുവാങ്ങി. പ്രസ് ക്ലബ്ബ് പ്രസിഡണ്ട് ടി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽക്കുന്നുമ്മൽ, ജില്ലാ പഞ്ചായത്ത് അംഗം എം ധനീഷ് ലാൽ, പി കോയ, എന്നിവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി പി കെ അബൂബക്കർ സ്വാഗതവും, നാസർ കാരന്തൂർ നന്ദിയും പറഞ്ഞു.
ഒരു വർഷത്തോളം നീണ്ടു നിൽക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി കരിയർ ഗൈഡൻസ് സപ്ലിമെൻ്റ്, മാധ്യമ ശിൽപശാല, വികസന സെമിനാർ, ടി. ടോക്, മെഡിക്കൽ ക്യാമ്പ് ,വിഷൻ 2030,സമാപന സമ്മേളനം തുടങ്ങി വിവിധ പരിപാടികൾ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *