വര്‍ക്കല എസ്എന്‍ കോളേജില്‍ വീണ്ടും സംഘര്‍ഷം. ഓണാഘോഷം അനുവദിക്കാത്തതിനെതിരെ പ്രതിഷേധിച്ച 13 വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതിലൊരു വിദ്യാര്‍ത്ഥി ആത്മഹത്യക്ക് ശ്രമിച്ചതിനെത്തുടര്‍ന്ന് കേളേജില്‍ വീണ്ടും സംഘര്‍ഷമുണ്ടായിരിക്കുകയാണ്. കോളേജ് അടച്ചിടാന്‍ പ്രിന്‍സിപ്പാള്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ഉപരോധസമരത്തിലാണ്.

ഓണാഘോഷ നടത്തിപ്പിന് കോളജ് മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ അംഗീകരിക്കില്ലെന്നാണ് വിദ്യാര്‍ത്ഥികളുടെ നിലപാട്. ഇതിനെച്ചൊല്ലി രണ്ട് ദിവസം മുമ്പ് കോളജ് മാനേജ്മെന്റും വിദ്യാര്‍ത്ഥികളും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. പിന്നീട് പൊലീസ് എത്തിയാണ് അന്തരീഷം ശാന്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *