സാങ്കേതിക കാരണങ്ങളാൽ കണ്ണൂരില്‍ ഇന്ന് കെ റെയില്‍ കല്ലിടല്‍ ഇല്ല. കല്ലിടല്‍ നടപടി ഉടന്‍ പുനരാരംഭിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.കല്ലിടലുമായി ബന്ധപ്പെട്ട് എടക്കാട്, മുഴപ്പിലങ്ങാട് ഭാഗങ്ങളിൽ കഴിഞ്ഞദിവസം സംഘര്‍ഷമുണ്ടായിരുന്നു. എടക്കാട് നടാൽ ഭാഗത്ത് സ്വകാര്യവ്യക്തിയുടെ ഭൂമിയിൽ ഉദ്യോഗസ്ഥർ കല്ലിടുമ്പോള്‍ കോൺഗ്രസ് പ്രതിഷേധവുമായി എത്തി. കല്ലു പറിക്കാൻ തുടങ്ങുമ്പോഴേക്കും സിപിഎം പ്രവര്‍ത്തകര്‍ എത്തുകയും തുടര്‍ന്ന് പ്രതിഷേധക്കാരുമായി സംഘര്‍ഷമുണ്ടാകുകയുമായിരുന്നു. പൊലീസെത്തി തല്ലിയ രണ്ട് സിപിഎമ്മുകാരെയും പ്രതിഷേധത്തിന് എത്തിയ കോൺഗ്രസുകാരെയും കസ്റ്റ‍ഡിയിലെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *