ചരിത്ര പണ്ഡിതനും തിരൂരങ്ങാടി പി.എസ്.എം.ഒ. കോളജ് ഹിസ്റ്ററി ആന്റ് എക്കണോമിക്സ് വിഭാഗം തലവനുമായിരുന്ന ഡോ.എന്‍.കെ മുസ്തഫ കമാല്‍ പാഷ അന്തരിച്ചു. 76 വയസ്സായിരുന്നു. ചരിത്രാധ്യാപകനായിരുന്ന അദ്ദേഹം ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍ അംഗമായും പ്രവര്‍ത്തിച്ചിരുന്നു. ഇസ് ലാമിക ചരിത്ര, പ്രബോധന മേഖലയിലും കമാല്‍ പാഷ ശ്രദ്ധ പതിപ്പിച്ചു.
ഇസ്ലാമിക ചരിത്രം ആദം മുതല്‍ അറബ് വസന്തം വരെ തുടങ്ങി നിരവധി പുസ്തകങ്ങളുടെ രചയിതാവാണ്. ഖുര്‍ആന്‍റെ ചരിത്ര ഭൂമികളൂടെ എന്ന പേരില്‍ അദ്ദേഹം നടത്തിയ യാത്രയും അതിന്റെ വീഡിയോയും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഖുര്‍ആനില് പരാമര്‍ശിക്കുന്ന പ്രദേശങ്ങളിലൂടെയുളള യാത്രക്ക് തുടക്കമിട്ടും അദ്ദേഹത്തിന്റെ ഈ ശ്രമമായിരുന്നു. ഇസ് ലാമിക പ്രബോധകനുമായിരുന്നു. ഭാര്യമാര്‍ : പ്രൊഫ. കെ. ഹബീബ, വി.പി. ഹഫ്സ. മീഡിയവണ്‍ മിഡിലീസ്റ്റ് വിഭാഗം മേധാവി എം.സി.എ നാസറിന്റെ ഭാര്യാപിതാവാണ്.
കബറടക്കം നാളെ രാവിലെ 9 മണിക്ക് വളാഞ്ചേരി പൂക്കാട്ടിരി ജുമാമസ്ജിദ് കബര്‍
