ടോക്യോ ഒളിമ്പിക്സ്:അമ്പെയ്ത്തിൽ ഇന്ത്യന്‍ താരം പ്രവീണ്‍ ജാദവ് പ്രീ ക്വാര്‍ട്ടറില്‍ പുറത്ത്

0

അമ്പെയ്ത്ത് പുരുഷ വ്യക്തിഗത വിഭാഗത്തില്‍ ഇന്ത്യയുടെ പ്രതീക്ഷകള്‍ അവസാനിച്ചു. പുരുഷ വിഭാഗം അമ്പെയ്ത്തില്‍ ലോക രണ്ടാം നമ്പര്‍ താരമായ ഗാൽസൻ ബസാർഹാപോവിനെ ഞെട്ടിച്ച ഇന്ത്യയുടെ പ്രവീണ്‍ ജാദവ് പ്രീ ക്വാര്‍ട്ടറില്‍ പുറത്ത്.

നേരിട്ടുള്ള സെറ്റുകള്‍ക്കാണ് എലിസണിന്റെ വിജയം. സ്‌കോര്‍ 6-0. ലോക രണ്ടാം നമ്പര്‍ താരമായ റഷ്യയുടെ ഗല്‍സാന്‍ ബസര്‍ഷപോവിനെ അട്ടിമറിച്ചുകൊണ്ട് പ്രീക്വാര്‍ട്ടറിലെത്തിയ പ്രവീണിന് ആ മികവ് തുടരാനായില്ല. 28-27, 27-26, 26-23 എന്ന സ്‌കോറിനാണ് എലിസണ്‍ അനായാസ വിജയം സ്വന്തമാക്കിയത്.

ഈ വിഭാഗത്തില്‍ ഇന്ത്യയുടെ മറ്റൊരു പ്രതീക്ഷയായിരുന്ന തരുണ്‍ദീപ് റായിയും പ്രീ ക്വാര്‍ട്ടറില്‍ പുറത്തായിരുന്നു. അമ്പെയ്ത്ത് വ്യക്തിഗത വിഭാഗത്തില്‍ വനിതാതാരം ദീപിക കുമാരിയിലാണ് ഇന്ത്യയുടെ പ്രതീക്ഷ മുഴുവന്‍.

LEAVE A REPLY

Please enter your comment!
Please enter your name here