ധനുഷ്- കാർത്തിക്ക് നരേൻ ചിത്രം മാരൻ;ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു

0

ധനുഷ് നായകനാകുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു.സിനിമയ്ക്ക് മാരൻ എന്ന് പേരിട്ടു. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നിർമ്മാതാക്കളായ സത്യ ജ്യോതി ഫിലിംസ് സമൂഹ മാധ്യമങ്ങളിലൂടെയാണ് പുറത്തുവിട്ടത് . ധനുഷിന്റെ പിറന്നാൾ ദിനത്തോടനുബന്ധിച്ചാണ് സിനിമയുടെ പേരും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തത്.

ചിതറി കിടക്കുന്ന കണ്ണാടി ചില്ലുകൾക്കിടയിൽ ഒരാളെ കമഴ്ത്തി കിടത്തി അയാളുടെ തലയിൽ കൈവെച്ചുകൊണ്ടു ദേഷ്യത്തോടെ നോക്കുന്ന ധനുഷാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ഉള്ളത്. ധൈര്യമാണ് അവന്റെ ആയുധമെന്ന ക്യാപ്‌ഷൻ നൽകിക്കൊണ്ടാണ് സംവിധായകൻ കാർത്തിക്ക് നരേൻ ഫസ്റ്റ് ലുക് ഷെയർ ചെയ്തത്.ധനുഷിന്റെ 43ാമത് ചിത്രമാണിത്. ധനുഷും മാളവികയും ചിത്രത്തിൽ മാധ്യമ പ്രവർത്തകരെയാണ് എത്തുന്നത്. സമൃുതി വെങ്കിട്ട്, സമുതിരകനി എന്നിവരും പ്രധാന കഥാപാത്രങ്ങളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here