സീസണിലെ ആദ്യ ജയം തേടി കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഇറങ്ങും. കരുത്തരായ ബെംഗലൂരു എഫ്സിയാണ് എതിരാളികൾ. മത്സരം ഇന്ന് രാത്രി 7.30ന് ജിഎംസി അത്‌ലറ്റിക് സ്റ്റേഡിയത്തിൽ . സീസനീൽ രണ്ട് മത്സരങ്ങൾ കളിച്ച ബ്ലാസ്റ്റേഴ്സ് ഒരു മത്സരത്തിൽ പരാജയപ്പെട്ടപ്പോൾ ഒരെണ്ണം സമനിലയിലായി. ബെംഗളൂരുവിന് ഒരു ജയവും ഒരു തോൽവിയുമാണ് ഉള്ളത്.ലീഗിൽ കഴിഞ്ഞ സീസൺ ഉൾപ്പെടെ അവസാന 10 കളിയിലും ബ്ലാസ്‌റ്റേഴ്‌സിന്‌ ജയമില്ല. ഫെബ്രുവരിയിൽ ബംഗളൂരുവിനെതിരെ നേടിയ ജയമാണ്‌ അവസാനത്തേത്‌. ഇത്തവണ ആദ്യ കളിയിൽ എടികെ മോഹൻബഗാനോട്‌ തകർന്നപ്പോൾ നോർത്ത്‌ ഈസ്റ്റ്‌ യുണൈറ്റഡിനോട്‌ സമനില വഴങ്ങി. ജയിക്കാവുന്ന കളി കൈവിടുകയായിരുന്നു. വിങ്ങർ വിൻസി ബരേറ്റോയുടെ പ്രകടനംമാത്രമാണ്‌ ആശ്വാസമായത്‌.

മുന്നേറ്റക്കാരൻ ലൂകാസ്‌ വാസക്വേസ്‌ ആദ്യ പതിനൊന്നിൽ മടങ്ങിയെത്തും.

ഉദ്ഘാടന മത്സരത്തിൽ എടികെ മോഹൻബഗാനോട് രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്

Leave a Reply

Your email address will not be published. Required fields are marked *