കുതിരാന്‍ തുരങ്കത്തിനകത്ത് വെള്ളവും ചെളിയും നിറയുന്നത് ഇരുചക്ര വാഹനങ്ങള്‍ക്ക് ഭീഷണിയാകുന്നു. തുരങ്കത്തിനകത്തെ കോണ്‍ക്രീറ്റ് പാതയ്ക്കടിയില്‍ നിന്ന് ഉറവ പോലെ വെള്ളം പുറത്തേക്ക് കിനിയുന്നതാണ് ചെളിയുണ്ടാക്കുന്നത്. പാലക്കാട് ഭാഗത്തേക്കുള്ള പാതയിലെ തുരങ്കത്തിലെ റോഡിനടിയില്‍ നിന്നാണ് വെള്ളം പുറത്തേയ്ക്ക് വരുന്നത്. ഏതാനും ദിവസങ്ങളായി ഈ ഭാഗത്ത് റോഡിനരികിലൂടെ ചെറിയ തോതില്‍ വെള്ളം ഒഴുകുന്നുണ്ട്.തുരങ്കത്തിന് മുകളില്‍ ചോര്‍ച്ച കാണാനില്ല. കോണ്‍ക്രീറ്റ് റോഡിന്റെ അടിയില്‍ നിന്നാണ് പുറത്തേയ്ക്ക് വെള്ളം കിനിയുന്നത്. ഈ വെള്ളം കോണ്‍ക്രീറ്റിന്റെ വിടവിലൂടെ ഒരു ഭാഗത്തേക്ക് ഒഴുകുന്നുണ്ട്. വെള്ളം ഒഴുകിച്ചെന്നാണ് റോഡരികില്‍ ചെളിക്കെട്ട് രൂപപ്പെട്ടത്. ഈ ഭാഗത്തുള്ള മണ്ണും മാലിന്യങ്ങളും ചെളിയും നീക്കിയില്ലെങ്കില്‍ ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍ പെടാനുള്ള സാധ്യതയുണ്ടെന്ന് യാത്രക്കാര്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *