പിവി അന്‍വര്‍ എല്‍ഡിഎഫിനെ പിന്നില്‍ നിന്ന് കുത്തിയെന്ന് ദേശാഭിമാനിയില്‍ എംവി ഗോവിന്ദന്റെ ലേഖനം. അന്‍വര്‍ യുഡിഎഫുമായി നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് ഉപതിരഞ്ഞെടുപ്പെന്നും ലേഖനത്തില്‍ പറയുന്നു.രാഷ്ട്രീയ വഞ്ചനക്കെതിരെ നിലമ്പൂര്‍ വിധിയെഴുതും. എല്‍ഡിഎഫ് പിന്തുണയില്‍ ജയിച്ച പി വി അന്‍വര്‍ യുഡിഎഫുമായി നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് ഈ തെരഞ്ഞെടുപ്പ്. കേരളത്തിന് പരിചിതമല്ലാത്ത ആയാ റാം ഗയാറാം രാഷ്ട്രീയത്തെ യുഡിഎഫ് അതിരറ്റ് പ്രോത്സാഹിപ്പിക്കുന്നുവെന്നും ലേഖനത്തില്‍ വിമര്‍ശിക്കുന്നു.

നിലമ്പൂര്‍ വലതുപക്ഷത്തിന്റെ രാവണന്‍ കോട്ടയല്ല. നിലമ്പൂരില്‍ ഇപ്പോള്‍ 1980ലെ സമാന രാഷ്ട്രീയ സാഹചര്യമാണ്. എല്‍ഡിഎഫിന്റെ ഭരണ മികവ് നേട്ടമാകും. നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മുന്നേറ്റം ഉറപ്പിക്കുന്ന തെരഞ്ഞെടുപ്പാവുമിത്. അന്‍വര്‍ ഇല്ലാതെ തെരഞ്ഞെടുപ്പിനെ നേരിടാന്‍ യുഡിഎഫിന് ധൈര്യമില്ല. പി കെ കുഞ്ഞാലിക്കുട്ടിയെ ഇറക്കി അന്‍വറിനെ കൂടെ നിര്‍ത്താന്‍ യുഡിഎഫില്‍ തിരക്കിട്ട ശ്രമങ്ങള്‍ നടക്കുകയാണ്. രണ്ടുദിവസത്തിനകം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും. ജൂണ്‍ ഒന്നിന് മുഖ്യമന്ത്രി നിലമ്പൂരിലെത്തുമെന്നും ലേഖനത്തില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *