കുന്ദമംഗലം: മാക്കോട്ടം പറമ്പ് എംപി അഹമ്മദ് ഹാജി മക്കള്‍ കുടുംബ സംഗമം നടത്തി. മില്‍മ ഹാളില്‍ വെച്ചാണ് പരിപാടി സംഘടിപ്പിച്ചത്.മക്കളും പേരമക്കളുമായി 328 അംഗങ്ങള്‍അടങ്ങുന്നതാണ് ഈ കുടുംബം. ഇതില്‍ അഞ്ച് പേര്‍ മരണപെട്ടു.
കുടുംബത്തില്‍ ഉന്നത വിജയികളെയും ഉന്നത സ്ഥാനങ്ങള്‍ കരസ്ഥമാക്കിയ വരെയും 15 വര്‍ഷം മഹല്ല് ഖത്തീബ് ആയ അബ്ദുള്‍നൂര്‍ സഖാഫിയെയും ബ്ലോക്ക് പ്രസിഡന്റ് അരിയില്‍ അലവിനെയും ഉള്‍പ്പെടെ അനുമോദിച്ചു. എം പി ഉസ്മാന്‍ ഹാജിയുടെ അധ്യക്ഷതയില്‍കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അരിയില്‍ അലവി കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു. മഹല്ല് കത്തീബ് അബ്ദുല്ലൂര്‍ സഖാഫി മുഖ്യ പ്രഭാഷണം നടത്തി. അബ്ദുല്‍ അസീസ് പൊയില്‍, അഹമ്മദ് കബീര്‍, മുനീര്‍ എം കെ, എംപി റസാഖ് ഹിളര്‍ എംപി, എംപി റിയാസ്. എം പി അദ്നാന്‍, ബുഷറ,അബീറ നുസ്രത്ത്, എം പി ഹുസ്ന എന്നിവര്‍ പ്രസംഗിച്ചു. എം പി മൂസ സ്വാഗതവും അസ്‌ന എംപി നന്ദിയും പറഞ്ഞു.