നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന്റെ തെരഞ്ഞെടുപ്പ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം നാളെ. രാവിലെ 11ന് നിലമ്പൂരില്‍ നിന്നും ചന്തക്കുന്നിലേക്ക് റോഡ് ഷോ നടത്തിയ ശേഷമായിരിക്കും നിലമ്പൂര്‍ നിയോജകമണ്ഡലത്തിലെ ഉപവരണാധികാരിയായ നിലമ്പൂര്‍ തഹസില്‍ദാര്‍ എം.പി സിന്ധുവിന്റെ മുമ്പാകെ പത്രിക സമര്‍പ്പിക്കുക.
അതേസമയം, പി വി അന്‍വറുമായി ചര്‍ച്ചകള്‍ തുടരുകയാണെന്ന് അടൂര്‍ പ്രകാശും രമേശ് ചെന്നിത്തലയും വ്യക്തമാക്കി. നിലമ്പൂരില്‍ പി.വി.അന്‍വര്‍ മത്സരിക്കില്ലെന്നാണ് പ്രതീക്ഷയെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് കൂട്ടിച്ചേര്‍ത്തു.