മാസ്റ്ററിന് ശേഷം വിജയ് ചിത്രം; ദളപതി 65′; ചിത്രീകരണം ആരംഭിച്ചു

0

മാസ്റ്ററിന് ശേഷം വിജയ് നായകനാകുന്ന ദളപതി 65 സിനിമയുടെ പൂജ ചടങ്ങുകൾ നടന്നു. സണ്‍ പിക്‌ചേഴ്‌സിന്റെ ചെന്നൈയിലെ സ്റ്റുഡിയോയിൽ ആണ് പൂജ ചടങ്ങുകൾ നടന്നത്. സിനിമയുടെ ചിത്രീകരണം ഇന്ന് ആരംഭിക്കും. ഒരു പാട്ട് രംഗമാണ് ചെന്നൈയിൽ ചിത്രീകരിക്കുന്നത്. അതിന് ശേഷം മറ്റ് ലൊക്കേഷനുകളിലേയ്ക്ക് പോകും.

പൂജ ഹെഗ്‌ഡെയാണ് സിനിമയിലെ നായിക. എട്ട് വർഷത്തിന് ശേഷമാണ് പൂജ ഹെഗ്‌ഡെ തമിഴ്‍ ചിത്രത്തിൽ അഭിനയിക്കുന്നത്.
നെല്‍സണ്‍ ദിലീപ് കുമാറാണ് സംവിധായകൻ. ഏ ആര്‍ മുരുഗദോസാണ് ആദ്യം സംവിധായകന്റെ റോളിൽ തീരുമാനിച്ചതെങ്കിലും പിനീട് തീരുമാനം മാറ്റുകയായിരുന്നു. സിനിമയുടെ ബഡ്ജറ്റുമായി ബന്ധപ്പെട്ട് സണ്‍ പിക്‌ചേഴ്‌സിമായുള്ള വാക്കുതർക്കത്തെ തുടർന്ന് എ ആർ മുരുഗദോസിനെ പ്രോജെക്റ്റിൽ നിന്നും നീക്കം ചെയ്തതായാണ് റിപ്പോർട്ടുകൾ. നയന്‍താര നായികയായ കോലമാവ് കോകില എന്ന സിനിമയിലൂടെ കോളിവുഡില്‍ അരങ്ങേറ്റം കുറിച്ച സംവിധായകനാണ് നെല്‍സണ്‍. ശിവകാര്‍ത്തികേയനെ നായകനാക്കി ഒരുക്കിയ ഡോക്ടര്‍ എന്ന ചിത്രത്തിന് ശേഷം നെല്‍സണ്‍ സംവിധാനം ചെയ്യുന്ന സിനിമയുമാണ് ദളപതി 65.

LEAVE A REPLY

Please enter your comment!
Please enter your name here