കേരളത്തിൽ തിയറ്റർ തുറന്നതിന് ശേഷം ആദ്യം പ്രദർശനത്തിനെത്തിയ മലയാളം ചിത്രമായിരുന്നു സ്റ്റാർ. ജോജു ജോർജ്, പൃഥ്വിരാജ്, ഷീലു എബ്രഹാം എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ഡോമിന്‍ ഡി സില്‍വയാണ് ചിത്രത്തിന്റെ സവിധായകൻ. അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രമാണ് സ്റ്റാർ.

ചിത്രം റിലീസായത്തിന്റെ അന്ന് തന്നെ സിനിമക്കെതിരായ സൈബര്‍ ആക്രമണവും തുടങ്ങിയിരുന്നു.
ഇപ്പോൾ ഇതിനെതിരെ പ്രതികരണവുമായി സിനിമയുടെ സംവിധായകന്‍ തന്നെ രംഗത്തെത്തിരിക്കുകയാണിപ്പോൾ . സ്റ്റാര്‍ സിനിമയിലെ അഭിനേതാക്കൾ, കഥ, കല, ദൃശ്യങ്ങൾ, സംഗീതം എന്നിങ്ങനെ ഒന്നും ഈ സിനിമയിൽ താനറിയാതെ സംഭവിച്ചതല്ലെന്നും ഇതിന്‍റെയെല്ലാം പൂർണ ഉത്തരവാദി സംവിധായകനായ തനിക്ക് തന്നെയാണെന്നും ഡോമിന്‍ ഡി സില്‍വ പറഞ്ഞു.

വ്യക്തിപരമായി അഭിനേതാക്കളെ പരിഹസിക്കുന്നത് മോശം ഏർപ്പാടാണ്. ആരും തികഞ്ഞ അഭിനേതാക്കളല്ല. മുൻവിധിയോടെ സൈബര്‍ ആക്രമണം നടത്തുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സംവിധായകൻ പ്രതികരിച്ചത് .

സംവിധായകന്‍ ഡോമിന്‍ ഡി സില്‍വയുടെ ഫേസ്ബുക്ക് കുറിപ്പ്:

‘സ്റ്റാർ’ എന്ന സിനിമ ഇറങ്ങി മണിക്കൂറുകൾക്കുള്ളി തന്നെ യൂട്യൂബിൽ ഇരുന്നു, ചുമ്മാ ഒരു സിനിമയെ കീറി മുറിക്കുന്ന ചില (എല്ലാവരും അല്ല).

“മാന്യന്മാരായ യൂട്യൂബ് യുവ ജനങ്ങളെ”

“സൗകര്യം കിട്ടുമ്പോൾ വീട്ടിലെ അച്ഛനെയും, അമ്മയെയും ഈ സിനിമ ഒന്ന് കാണിക്കണം. അവരുടെ അഭിപ്രായങ്ങൾ നേരിട്ട് അറിയിക്കണമെന്നും അഭ്യർഥിക്കുന്നു. കാരണം അവർക്കു അറിയാം, അവർക്ക് മനസിലാക്കാൻ കഴിയും.”

‘സ്റ്റാർ’ എന്റെ സിനിമയാണ്,ഈ കഥ എന്നില്ലേ പ്രേക്ഷകനെ തൃപ്തി പെടുത്തുന്ന രീതിയിൽ ആണ് അവതരിപ്പിച്ചിട്ടുള്ളത്. ഉദ്ദേശശുദ്ധി അത് തന്നെ !

വ്യക്തിപരമായി അഭിനേതാക്കളെ പരിഹസിക്കുന്നതും ഒരുതരം മോശം ഏർപ്പാടാണ്. ആരും തികഞ്ഞ അഭിനേതാക്കളല്ല , മുൻവിധിയോടെ സൈബര്‍ ആക്രമണം നടത്തുന്നത് ശരിയല്ല.

അഭിനേതാക്കൾ (#SheeluAbraham,#jojugeorge,#prithviraj,മറ്റുള്ളവർ ) ഇതിലെ കഥ,കല, ദൃശ്യങ്ങൾ, സംഗീതം അങ്ങിനെ ഒന്നും ഞാൻ അറിയാതെ ഈ സിനിമയിൽ സംഭവിച്ചതല്ല… ! പൂർണ ഉത്തരവാദി ഞാൻ തന്നെ.

വിമർശിക്കാം, ഇഷ്ടപെടാതിരിക്കാം, ആരും അത് കാണരുത് എന്ന് പറയുന്നതിനോട് യോജിക്കാനാവില്ല കോയ !

സ്ത്രീയെ പൂവിനോട് ഉപമിച്ചത് തെറ്റാണെങ്കിൽ ,അതെങ്ങിനെ വേണമെന്ന് പറഞ്ഞറിയിക്കുമല്ലോ ഉണ്ണികളെ !

എന്ന് ‘ സ്റ്റാർ ‘

സിനിമ സംവിധായകൻ

Leave a Reply

Your email address will not be published. Required fields are marked *