പാലി: രാജസ്ഥാനിലെ പാലിയിലെ ഗോറാം ഘട്ട് റെയില്‍വെ പാലത്തില്‍ ഫോട്ടോഷൂട്ട് നടത്തുന്നതിനിടെ ട്രെയിന്‍ വരുന്നത് കണ്ട് താഴേക്ക് ചാടിയ നവദമ്പതികള്‍ക്ക് ഗുരുതര പരിക്ക്. ഫോട്ടോഷൂട്ടിനിടെ എതിരെ നിന്ന് ട്രെയിന്‍ വന്നപ്പോഴാണ് ഭാര്യയും ഭര്‍ത്താവും 90 അടി താഴ്ചയിലേക്ക് ചാടിയത്. ഇരുവര്‍ക്കും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.
രാഹുല്‍ മേവാഡ(22) ഭാര്യ ജാന്‍വി(20) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ട്രെയിന്‍ വരുന്ന സമയത്ത് ഇരുവരും വീഡിയോ ചിത്രീകരിക്കുകയായിരുന്നു. ട്രെയിന്‍ അവരുടെ അടുത്തേക്ക് എത്തുന്നത് ഇരുവരും അറിഞ്ഞിരുന്നില്ല. പെട്ടന്ന് ട്രെയിന്‍ വരുന്നത് കണ്ട് ഇവര്‍ താഴേക്ക് ചാടുന്നതാണ് വീഡിയോയിലുള്ളത്. എന്നാല്‍ ട്രെയിന്‍ വേഗത കുറഞ്ഞായിരുന്നു ഓടിക്കൊണ്ടിരുന്നത്. ദമ്പതികളെ കണ്ടതിനെ തുടര്‍ന്ന് ലോക്കോപൈലറ്റ് ട്രെയിന്‍ നിര്‍ത്തുകയും ചെയ്തു. കൂടെയുണ്ടായിരുന്ന ബന്ധുക്കളാണ് അപകടത്തിന്റെ വീഡിയോ ചിത്രീകരിച്ചത്. പരിക്കേറ്റ ദമ്പതികളെ റെയില്‍വെ ഗാര്‍ഡുകളുടെ സഹായത്തോടെ കണ്ടെത്തുകയും അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *