ഒളിംപിക്സിൽ വെങ്കലമെഡല്‍ നേടിയതിന് പിന്നാലെ പുരുഷ ഹോക്കി ടീമിന് അഭിനന്ദന പെരുമഴ. നേരത്തെ പ്രധാനമന്ത്രി ടീം ഇന്ത്യക്ക് അഭിനന്ദനങ്ങളുമായി എത്തിയിരുന്നു. ഇതിനു പിന്നാലെ രാഷ്ട്രപതി രാംനാഥ് കോവിന്ദും ടീം ഇന്ത്യയ്ക്ക് ആശംസയുമായി എത്തി.
41 വര്‍ഷത്തിന് ശേഷം ഹോക്കിയില്‍ മെഡല്‍ നേടിയ പുരുഷ ഹോക്കി ടീമിന് അഭിനന്ദനങ്ങൾ രാഷ്ട്രപതി ട്വീറ്റ് ചെയ്തു. സമാനതകളില്ലാത്ത പോരാട്ടവും വൈദഗ്ദ്ധ്യവുമാണ് ടീം ഇന്ത്യ കാഴ്ച വച്ചത്. ഹോക്കിക്ക് പുതിയ തുടക്കമാണ് ഈ നേട്ടമെന്നും രാഷ്ട്രപതി പറഞ്ഞു. രാജ്യത്തെ യുവാക്കള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതാവും നേട്ടമെന്നും രാഷ്ട്രപതി ട്വീറ്റ് ചെയ്തു
നേരത്തെ ഇന്ത്യയുടെ വിജയത്തെ ചരിത്രമെന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. എല്ലാ ഇന്ത്യക്കാരുടെ മനസിലും ഈ ദിവസം കൊത്തിവയ്ക്കപ്പെട്ടതുപോലെ ഓര്‍മ്മയിലുണ്ടാവുമെന്നാണ് പ്രധാനമന്ത്രി ട്വീറ്റില്‍ കുറിച്ചു . വെങ്കല മെഡല്‍ ഇന്ത്യയിലേക്ക് എത്തിച്ച പുരുഷ ഹോക്കി ടീമിലെ ഓരോ അംഗങ്ങള്‍ക്കും അഭിനന്ദനങ്ങള്‍. രാജ്യത്തിന്‍റെ യുവതലമുറയ്ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ് നേട്ടമെന്നും പ്രധാനമന്ത്രി പറഞ്ഞു.
