സോഷ്യൽ മീഡിയയിൽ ട്രെൻഡ് ആയി മാറുന്നത് സൂപ്പർ താരങ്ങളായ മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ് എന്നിവർ ധരിച്ച പ്രിന്റഡ് ഷാർട്ടുകളാണ്. പ്രിന്റഡ് ഷർട്ടുകൾ ട്രെൻഡ് ആക്കി മാറ്റുകയാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്.

ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി താരം പി. ആര്‍. ശ്രീജേഷിന്റെ വീട്ടില്‍ അപ്രതീക്ഷിത അതിഥിയായി മമ്മൂട്ടി കഴിഞ്ഞ ദിവസം എത്തിയപ്പോൾ ധരിച്ചിരുന്നത് നീല നിറത്തിലുള്ള പ്രിന്റഡ് ഷർട്ട് ആണ്. വ്യാഴാഴ്ച രാവിലെയാണ് മമ്മൂട്ടി അഭിനന്ദനമറിയിക്കാൻ ശ്രീജേഷിന്റെ കിഴക്കമ്പലം പള്ളിക്കരയിലെ വീട്ടിലെത്തിയത്.
പൂക്കളർ ഷർട്ട് ഇട്ട സംവിധായകൻ! എന്ന ക്യാപ്ഷനോടുകൂടി പൃഥ്വിരാജ് സുകുമാരനും ചിത്രം പങ്കുവച്ചിരുന്നു.

ഇതിനൊപ്പം തന്നെ ചുവപ്പ് നിറത്തിലുള്ള പ്രിന്റഡ് ഷർട്ട് ധരിച്ച മോഹൻലാലിൻറെ ചിത്രവും സോഷ്യൽമീഡിയയിൽ തരംഗമാണ്.

മൂന്നുപേരുംകൂടെ പ്രിന്റഡ് ഷർട്ട് ട്രെൻഡ് ആക്കുകയാണോ എന്ന് ചോദിക്കുകയാണ് ആരാധകർ.
മൂന്നുപേരിലും ആർക്കാണ് പ്രിന്റഡ് ഷർട്ട് കൂടുതലായും ചേരുന്നത് എന്നും
ആരാധകർ ചോദിക്കുന്നുണ്ട്.
