കെ കെ ശൈലജ ടീച്ചറുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ മുസ്ലിം ലീഗ് നേതാവിന് ശിക്ഷ വിധിച്ച് കോടതി. ന്യൂ മാഹിയിലെ ടി എച്ച് അസ്ലമിനാണ് പിഴശിക്ഷ വിധിച്ചത്. അസ്ലം 15000 രൂപ പിഴ അടക്കണമെന്നാണ് കോടതി വിധിച്ചിരിക്കുന്നത്. തലശ്ശേരി ജെഎഫ്‌സി കോടതിയുടേതാണ് വിധി.

യുഡിഎഫ് പഞ്ചായത്ത് കമ്മറ്റി ചെയര്‍മാനും വാര്‍ഡ് അംഗവുമാണ് അസ്ലം. ലോക്സഭ തെരഞ്ഞെടുപ്പ് കാലത്തായിരുന്നു കെ കെ ശൈലജ ടീച്ചര്‍ക്കെതിരെ വ്യാജ പ്രചരണം നടത്തിയത്. മുസ്ലിങ്ങള്‍ വര്‍ഗ്ഗീയവാദികളാണെന്ന് പറയുന്നതായുള്ള വ്യാജ വീഡിയോയാണ് ഇയാള്‍ സോഷ്യല്‍ മീഡിയയിലൂടെയടക്കം പ്രചരിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *