പൃഥ്വിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ലൂസിഫർ എന്ന ചിത്രത്തിൽ മോഹൻലാൽ ഖുറേഷിയായപ്പോള്‍ ഉപയോഗിച്ച കണ്ണട ആരാധകർക്കിടയിൽ ശ്രെദ്ധ പിടിച്ച് പറ്റിയിരുന്നു . ഇപ്പോഴിതാ ആ കണ്ണട പൃഥ്വിയ്ക്ക് സമ്മാനിച്ചിരിക്കുകയാണ് മോഹന്‍ലാല്‍.’ഖുറേഷി അബ്രാം നിങ്ങള്‍ക്ക് ഏറ്റവും മികച്ചത് സമ്മാനിക്കുമ്പോള്‍’ എന്ന കുറിപ്പോടെയാണ് പൃഥ്വി ചേട്ടന്റെ സമ്മാനം ആരാധകരെ കാണിച്ചത്. പൃഥ്വിയുടെ പോസ്റ്റ് വൈറലായതിന് പിന്നാലെ കണ്ണടയുടെ വിലയെക്കുറിച്ചുള്ള ചർച്ചകളും ചൂടുപിടിക്കുന്നുണ്ട്. ഏതാണ്ട് ഒന്നരലക്ഷത്തിനടുത്താണ് കണ്ണടയുടെ വിലയെന്നാണ് ആരാധകർ ചൂണ്ടിക്കാണിക്കുന്നത്.

ഥ്വിരാജിന്റെ ആദ്യ സംവിധാന സംരഭം എന്ന പേരില്‍ പുറത്തിറങ്ങിയ ചിത്രമാണ് ലൂസിഫര്‍. മോഹന്‍ലാലും മഞ്ജു വാര്യരും ടൊവിനോ തോമസും വിവേക് ഒബ്‌റോയിയും അതിഥി താരമായി പൃഥ്വിരാജും എത്തിയ ചിത്രം സൂപ്പര്‍ഹിറ്റായിരുന്നു.

സ്റ്റീഫന്‍ നെടുമ്പള്ളിയെന്നും ഖുറേഷി അബ്രാമെന്നും പേരുള്ള കഥാപാത്രമായി മോഹന്‍ലാല്‍ തകര്‍ത്താടിയ ചിത്രത്തിന് തിരക്കഥയൊരുക്കിയത് മുരളി ഗോപിയായിരുന്നു. ലൂസിഫറിന്റെ വിജയത്തിന് പിന്നാലെ എമ്പുരാന്‍ എന്ന രണ്ടാം ഭാഗവും പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *