തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്ന് സ്ത്രീ കൊല്ലപ്പെട്ട സംഭവത്തില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.

മന്ത്രി ആരോഗ്യമേഖലയെ അലങ്കോലപ്പെടുത്തിയെന്നും രക്ഷാപ്രവര്‍ത്തനത്തെ ഇല്ലാതാക്കിയെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയുടേത് ഗുരുതരമായ തെറ്റാണ്. ഈ സംഭവത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് അവര്‍ രാജി വെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രക്ഷാപ്രവര്‍ത്തനം നടക്കാതെ പോയത് മന്ത്രിമാരുടെ പ്രസ്താവനയെ തുടര്‍ന്നാണെന്നും അവര്‍ മരണത്തിന്റെ ഉത്തരവാദിത്തമേറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രക്ഷാപ്രവര്‍ത്തനത്തില്‍ വീഴ്ച വന്നിട്ടില്ലെന്ന് മന്ത്രി വീണാ ജോര്‍ജിന്റെ പ്രസ്താവനക്ക് പിന്നാലെയാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *