കോണ്‍ഗ്രസ് വിട്ട് വന്ന നേതാക്കളെ സി.പി.ഐ.എം അംഗത്വം നല്കി സ്വീകരിച്ചതിനെ വിമര്‍ശിച്ച് നടന് ഹരീഷ് പേരടി.51 വെട്ടുകൾ പകരം 51 പുകഴ്ത്തലുകൾ കാലം ആവിശ്യപ്പെടുമ്പോൾ നമ്മൾ നിസഹായരാണെന്ന് ഹരീഷ് പറയുന്നു ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഹരീഷിന്റെ വിമര്‍ശനം.കോണ്‍ഗ്രസ് വിട്ട് വരുന്ന നേതാക്കള്‍ സി.പി.ഐ.എമ്മില്‍ ചേരുന്നതും പാര്‍ട്ടി വിട്ട് പോയ ടി.പി. ചന്ദ്രശേഖരനെ സി.പി.ഐ.എം കൈകാര്യം ചെയ്ത രീതിയും പിന്നീടുണ്ടായ ടി.പി. വധവും താരതമ്യപ്പെടുത്തിയാണ് ഹരീഷിന്റെ പോസ്റ്റ്.
പോസ്റ്റിന്റെ പൂർണ രൂപം
നിങ്ങൾക്ക് ഈ പാർട്ടിയെ പറ്റി ഒന്നുമറിയില്ല…ഒരാൾ സാമൂഹ്യ ജീവിതത്തിൽ ഇടപ്പെട്ട് LC,AC,DC,അങ്ങിനെ എന്തെല്ലാം കടമ്പകൾ കടന്നാണ് ഒരു നേതാവാവുന്നത് എന്ന അറിയാമോ?..അയാൾ പാർട്ടിയെ തള്ളി പറഞ്ഞാൽ പാർട്ടി വിരുദ്ധനും കുലംകുത്തിയുമാവുന്നത് സ്വാഭാവികം…പക്ഷെ എട്ടാം ക്ലാസ്സുമുതൽ പാർട്ടിക്കെതിരെ മുദ്രാവാക്യം വിളിച്ച ഒരാൾ പെട്ടന്ന് പാർട്ടിക്കാരനാവാൻ തീരുമാനിച്ചാൽ ആ രാഷ്ട്രിയ സാമൂഹ്യ അന്തരീക്ഷത്തിൽ LC,AC,DC തുടങ്ങിയ പരമ്പരാഗത രീതികൾ നമ്മൾ കൈ വിടേണ്ടിയിരിക്കുന്നു…പാർട്ടി സമ്മേളനങ്ങളുടെ ചുമതല വരെ ഇത്തരം ആളുകൾക്ക് കൃത്യമായി നിർവഹിക്കാൻ പറ്റും എന്നാണ് ഒരു പാർട്ടി കമ്മറ്റിയിലും ആലോചിക്കാതെ തന്നെയുള്ള പൊതുവായ വിലയിരുത്തൽ…കാരണം ഫാസിസത്തിന്റെയും കൊളോണിയലിസ്റ്റുകളുടെയും സോഷ്യൽ മീഡിയാസ്റ്റുകളുടെയും അന്തർധാര അത്രയും സജീവമാണ്…51 വെട്ടുകൾ പകരം 51 പുകഴ്ത്തലുകൾ കാലം ആവിശ്യപ്പെടുമ്പോൾ നമ്മൾ നിസഹായരാണ്…മാറിയ കാലത്ത് ഒരു മുഴം മുമ്പേ എന്ന പാർട്ടിയുടെ വിശാലത മാത്രം ഉൾകൊള്ളുക..ലാൽസലാം …💪💪💪❤️❤️❤️
