ജഴ്സി∙ പാപ്പുവ ന്യൂഗിനിയ്ക്കായി രാജ്യാന്തര മത്സരങ്ങൾ കളിച്ചിട്ടുള്ള വിക്കറ്റ് കീപ്പർ ബാറ്റർ കിപ്ലിങ് ദോരിഗ മോഷണക്കേസിൽ അറസ്റ്റിൽ. പാപ്പുവ ന്യൂഗിനി ടീം രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ ചാലെഞ്ച് ടൂര്‍ണമെന്റിനിടയിലാണ് ദോരിഗയുടെ അറസ്റ്റ്.

ദോരിഗ കുറ്റവാളിയെന്നു കണ്ടെത്തിയതിനെ തുടർ‍ന്ന് താരത്തെ മൂന്നു മാസത്തെ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. അതേസമയം കേസിന്റെ ഗൗരവം കണക്കിലെടുത്ത് നടപടികൾ മജിസ്ട്രേറ്റ് കോടതിയിൽ നിന്ന് റോയൽ കോർട്ടിലേക്കു മാറ്റി.

നവംബര്‍ 28നാണ് കേസിന്റെ അടുത്ത ഹിയറിങ്. അതുവരെ താരത്തിന് ജയിലിൽ തുടരേണ്ടിവരും. പാപ്പുവ ന്യൂ ഗിനി ക്രിക്കറ്റ് ബോർഡ് താരത്തിന്റെ അറസ്റ്റ് സ്ഥിരീകരിച്ചിട്ടുണ്ട്. പക്ഷേ വിഷയത്തിൽ നിയമ സഹായം നല്‍കേണ്ടതില്ലെന്നാണ് ക്രിക്കറ്റ് ബോർഡിന്റെ തീരുമാനം. കുറ്റവാളിയല്ലെന്നു ബോധ്യപ്പെടുന്നതുവരെ ബോർഡ് താരത്തെ പിന്തുണയ്ക്കില്ലെന്ന് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *