ആശുപത്രി രജിസ്‌ട്രേഷന്‍ ഫോമില്‍ മതം ചോദിക്കുന്നതിനെതിരെ വിമര്‍ശനവുമായി സംവിധായകന്‍ ഖാലിദ് റഹ്മാന്‍. കൊച്ചിയിലെ മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലിലെ രജിസ്‌ട്രേഷന്‍ ഫോമിലാണ് മതം ചോദിച്ചുകൊണ്ടുള്ള പ്രത്യേക കോളം രജിസ്‌ടേഷന്‍ ഫോമില്‍ ഉള്‍പ്പെടുത്തിയത്.
ഖാലിദ് റഹ്മാന്റെ പേരിലുള്ള രജിസ്‌ട്രേഷന്‍ ഫോമിന്റെ ചിത്രവും അദ്ദേഹം പുറത്തുവിട്ടു. മതത്തിന്റെ കോളത്തില്‍ ഇല്ല എന്നാണ് അദ്ദേഹം രേഖപ്പെടുത്തിയത്.
മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയെ ടാഗ് ചെയ്തുകൊണ്ടാണ് ഫേസ്ബുക്കില്‍ രജിസ്‌ട്രേഷന്‍ ഫോം പുറത്തുവിട്ടത്. എന്തുകൊണ്ടാണ് ഒരു മെഡിക്കല്‍ സ്ഥാപനം പരിശോധനയ്ക്ക് മുമ്പ് മതം ആവശ്യപ്പെടുന്നത്?, നിങ്ങളെ കുറിച്ച് ലജ്ജിക്കുന്നു. എന്നായിരുന്നു അദ്ദേഹം ഫോട്ടോയ്ക്ക് കുറിപ്പായി ഫേസ്ബുക്കില്‍ എഴുതിയത്.
