മലയാള സിനിമയിലെ സൂപ്പർഹീറോ ചിത്രമായ ‘മിന്നൽ മുരളി’ ക്രിസ്തുമസ് സമ്മാനമായി പ്രേക്ഷകർക്ക് മുന്നിലെത്തും. ഡിസംബർ 24 ചിത്രത്തിന്റെ റിലീസ് തിയതിയാണ് പ്രഖ്യാപിച്ചു. ടൊവിനോ തോമസ് നായകനാവുന്ന ചിത്രം സംവിധാനം ചെയ്തത് ബേസിൽ ജോസഫ്. ‘മിന്നൽ മുരളി’നെറ്ഫ്ലിക്സിലൂടെ ലോകമെമ്പാടും പ്രദർശിപ്പിക്കും. വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ ആണ് നിർമ്മാണം.
കൊവിഡും ലോക്ഡൗണ്‍ നിയന്ത്രണങ്ങളും തുടരുന്ന സാഹചര്യത്തിലാണ് മിന്നല്‍ മുരളി നെറ്റ്ഫ്ളിക്സില്‍ തന്നെ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്.
കുഞ്ഞിരാമായണം, ഗോദ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ബേസില്‍- ടൊവിനോ കൂട്ടുകെട്ടിന്റെ രണ്ടാമത്തെ ചിത്രം കൂടിയാണ്.
മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രമെന്ന വിശേഷണത്തോടെയാണ് മിന്നല്‍ മുരളിയെത്തുന്നത്. എന്നാല്‍ മലയാളത്തില്‍ നേരത്തെയും സൂപ്പര്‍ഹീറോ ചിത്രങ്ങളിറങ്ങിയിട്ടുണ്ടെന്നും ഇതൊരു നല്ല സൂപ്പര്‍ഹീറോ ചിത്രമാകുമെന്ന് മാത്രമേ പറയുന്നുള്ളുവെന്നാണ് ടൊവിനോയും ബേസിലുമെല്ലാം പറയുന്നത്.
