കടലില്‍ വീണ തെരുവുനായയെ രക്ഷിച്ച് പ്രണവ് മോഹന്‍ലാല്‍. മോഹന്‍ലാലിന്റെ ചെന്നൈയിലെ വീടിന് സമീപത്ത് വെച്ചായിരുന്നു സംഭവം. കടലില്‍ അകപ്പെട്ട നായയെ നീന്തിച്ചെന്ന് രക്ഷിക്കുന്ന പ്രണവിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

https://www.facebook.com/watch/?v=459298471894931

രണ്ടു മിനിറ്റോളം ദൈർഘ്യമുള്ള വീഡിയോയിൽ കടലിൽ നിന്ന് പ്രണവ് നീന്തിവരുന്നതു കാണാം. കരയോട് അടുത്തെത്തുമ്പോഴാണ് പ്രണവിന്റെ കയ്യിലൊരു നായയുണ്ടെന്ന് മനസിലാകുന്നത്. തീരത്ത് നിന്നവരുടെ അടുത്തേക്ക് നീന്തിക്കയറിയ പ്രണവ് നായയെ കരയിലെത്തിക്കുകയും രക്ഷപ്പടുത്തിയ തെരുവുനായയെ മറ്റു നായ്ക്കൾക്കൊപ്പം വിട്ടതിനു ശേഷം ഒന്നും സംഭവിക്കാത്ത മട്ടിൽ പ്രണവ് നടന്നു പോകുന്നതും നിങ്ങൾക്ക് വീഡിയോയിലൂടെ കാണാൻ സാധിക്കും.കഴിഞ്ഞ ലോക്ക്ഡൗണ്‍ സമയത്ത് നടന്ന സംഭവമാണിതെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *