മുബൈയിൽ ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടിക്കിടെ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന മകന്‍ ആര്യന്‍ ഖാനെ കാണാന്‍ ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്‍ മുംബൈ ആര്‍തര്‍ റോഡ് ജയിലിലെത്തി. ഇന്ന് രാവിലെ 9 മണിയോടെയാണ് ഷാരൂഖ് എത്തിയത്. ജയിലില്‍ നിന്നും പതിവായി വീഡിയോ കോള്‍ വഴി ഷാരൂഖ് ഖാനും ഗൗരി ഖാനും മകനുമായി സംസാരിച്ചിരുന്നു. ഇതാദ്യമായാണ് ഷാരൂഖ് നേരിട്ട് ജയിലിലെത്തി മകനെ കാണുന്നത്.
ആര്യന്റെ ജാമ്യപേക്ഷ ഇന്നലെ മുംബൈ പ്രത്യേക കോടതി തള്ളിയിരുന്നു. ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുമെന്ന് ആര്യന്റെ അഭിഭാഷകന്‍ അറിയിച്ചു. ഇന്ന് 10.30ന് ഹര്‍ജി പരിഗണിക്കുമെന്നാണ് കരുതുന്നത്. അടിയന്തര പരിഗണന ആവശ്യപ്പെട്ട് ജസ്റ്റീസ് എന്‍.ഡബ്ല്യൂ സാംെബ്രയുടെ ബെഞ്ചിലാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.
#WATCH Actor Shah Rukh Khan reaches Mumbai's Arthur Road Jail to meet son Aryan who is lodged at the jail, in connection with drugs on cruise ship case#Mumbai pic.twitter.com/j1ozyiVYBM
— ANI (@ANI) October 21, 2021
ഈ മാസം രണ്ടിന് രാത്രിയാണ് ആര്യനെയും സുഹൃത്തുക്കളെയും മുംബൈയിലെ ആഡംബര കപ്പലില്‍ നിന്ന് ലഹരിപാര്‍ട്ടിക്കിടെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യുറോ (എന്‍സിബി) പിടികൂടിയത്. ആര്യന്‍ പതിവായി ലഹരിമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നും രാജ്യാന്തര ലഹരി ഇടപാടുകാരുമായി ബന്ധമുണ്ടെന്നും ലഹരി ഇടപാടിലെ ഗൂഢാലോചനയില്‍ പങ്കാളിയാണെന്നും എന്‍സിബി കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. തെളിവായി ആര്യന്റെ മൊബൈല്‍ ഫോണിലെ വാട്‌സ്ആപ് ചാറ്റുകളും കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇത് പരിഗണിച്ചാണ് ജാമ്യം നിഷേധിച്ചത്.
