കുന്ദമംഗലം; കുന്ദമംഗലം ഗ്രാമ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വനിതാ സംഗമം നടത്തി. കോഴിക്കോട് ജില്ല അസിസ്റ്റന്റ് കളക്ടർ ശ്രീമതി മോഹന പ്രിയ IAS ഉദ്ഘാടനം നിർവഹിച്ചു. കുന്ദമംഗലം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി വി സംജിത് അധ്യക്ഷത വഹിച്ചു. കുന്ദമംഗലം ഗ്രാമ പഞ്ചായത്ത്‌ ക്ഷേമ കാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം ബാബുമോൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ കുന്ദമംഗലം ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ വിനോദ് പടനിലം, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ കെ ഷൗക്കത്ത് അലി,

കുന്ദമംഗലം ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ഷംസീറ ഷമീർ, ശ്രീബ പുൽകുന്നുമ്മൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി , കുന്ദമംഗലം ഗ്രാമ പഞ്ചായത്ത്‌ ഹിതേഷ് കുമാർ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, കുന്ദമംഗലം ഗ്രാമ പഞ്ചായത്ത്‌ വി അനിൽകുമാർ ഗ്രാമപഞ്ചായത്ത് മെമ്പർ ബിജു പൂതകണ്ടിയിൽ, സജീവ് പാട്യാല വാർഡ് മെമ്പർ തുടങ്ങിയ ജനപ്രതിനിധികൾ ഐ സി ഡി എസ് സൂപ്പർവൈസർ നിഷ കെ പി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *