മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഡയറക്ട് ഒടിടി റിലീസ് ആയിരിക്കുമെന്ന വാര്‍ത്തിയില്‍ പ്രതികരിച്ച് ചിത്രത്തിന്റെ സംവിധായകന്‍ പ്രിയദര്‍ശന്‍. ചിത്രത്തിന്റെ ഒടിടി റിലീസുമായി ബന്ധപ്പെട്ട വാര്‍ത്തയെ കുറിച്ച് അറിവില്ലെന്ന് പ്രിയദര്‍ശന്‍ ഒടിടി പ്ലേയോട് പറഞ്ഞു.

ചിത്രം ഒടിടി റിലീസായി എത്തുമെന്നത് തനിക്ക് പുതിയൊരു വാര്‍ത്തയാണെന്നും തനിക്ക് ഇതിനെക്കുറിച്ച് അറിയില്ലെന്നും പ്രിയദര്‍ശന്‍ പറഞ്ഞു

മരക്കാര്‍ തിയറ്റര്‍ റിലീസ് ആയിരിക്കുമെന്ന് നേരത്തെ പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു. തിയറ്റര്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനം ആകാത്ത സമയത്താണ് പ്രിയദര്‍ശന്‍ കാത്തിരിക്കേണ്ടി വന്നാലും ചിത്രം തിയറ്ററിലെ റിലീസ് ചെയ്യു എന്ന് പറഞ്ഞത്. എന്നാല്‍ കേരളത്തില്‍ തിയറ്റര്‍ ഒക്ടോബര്‍ 25ന് തുറക്കാന്‍ തീരുമാനമായതിന് പിന്നാലെയാണ് ചിത്രത്തിന്റെ ഒടിടി റിലീസുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വന്നത്.

Leave a Reply

Your email address will not be published. Required fields are marked *