നവാഗതനായ പി.എസ് വിനോത്‌രാജ് സംവിധാനം ചെയ്‌ത ‘കൂഴങ്കൽ’ 2022ലെ ഓസ്‌കാറിലെ ഇന്ത്യയുടെ ഒഫീഷ്യൽ എൻട്രി ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. നയൻതാരയും വിഘ്‌നേഷ് ശിവന്റെയും നിർമ്മാണ കമ്പനി റൗഡി പിക്‌ചേഴ്‌സിന്റെ ബാനറിൽ നിർമ്മിച്ച ചിത്രമാണ് കൂഴങ്കൽ. വിഘ്‌നേഷ് ശിവൻ തന്നെയാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ ഈ സന്തോഷവാർത്ത അറിയിച്ചത്. നെതർലാന്റിൽ നടന്ന അൻപതാമത് റോട്ടെർഡാം ടൈഗർ പുരസ്‌കാരം നേടിയ ചിത്രമാണ് കൂഴങ്കൽ. നോമിനേഷന്‍ പട്ടികയില്‍ ഇടം പിടിച്ചാല്‍ മാത്രമെ ചിത്രം അവാഡിന് പരിഗണിക്കപ്പെടുകയുള്ളു.യുവന്‍ ശങ്കര്‍ രാജയാണ് സംഗീത സംവിധാനം.
14 സിനിമകളുടെ പട്ടികയില്‍ നിന്നാണ് കൂഴങ്കല്‍ ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രിയായി തിരഞ്ഞെടുത്തത്. 15 അംഗ ജൂറിയാണ് ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രികള്‍ സ്‌ക്രീന്‍ ചെയ്തത്. മലയാള ചിത്രമായ നായാട്ട് ഉൾപ്പടെ 14 ചിത്രങ്ങളാണ് ഒഫീഷ്യൽ ഓസ്‌കാർ എൻട്രിയായി ഷോർട്‌ലിസ്‌റ്റ് ചെയ്‌തത്.
