കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസിൽ കുറ്റപത്രം ഇന്ന് സമർപ്പിക്കും. കുറ്റപത്രം സമർപ്പിക്കുന്നതിന് ആവശ്യമായ ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി ലഭിച്ച സാഹചര്യത്തിൽ, ഇന്ന് തന്നെ ഓൺലൈനായി ഇത് അപ്‌ലോഡ് ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
ഫോർട്ട് കൊച്ചിയിലെ ഷൂട്ടിംഗ് ലൊക്കേഷനിൽ വെച്ച് അപമര്യാദയായി പെരുമാറിയെന്ന പരാതിയിലാണ് രഞ്ജിത്തിനെതിരെ കേസെടുത്തത്. രഞ്ജിത്തിനെതിരെ തെളിവുകൾ ഉണ്ടെന്നും കുറ്റക്കാരനാണെന്നും കണ്ടെത്തലുണ്ട്. കൊച്ചി ഡിസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്. കേസിൽ നേരത്തെ റിമാൻഡിലായ രഞ്ജിത്തിന് പിന്നീട് ജാമ്യം ലഭിച്ചിരുന്നു.
