കോഴിക്കോട്: കാഫിര്‍ സ്ക്രീന്‍ഷോട്ട് കേസില്‍ ഡിവൈഎഫ്ഐ നേതാവ് ജിതിന് ഭാസ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എസ്ഐടി കോടതിയില്‍ ഹര്‍ജി നല്കി. ജിതിന് ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി. തിരുവള്ളൂരിലെ സ്വീകരണത്തിനിടെ ഉണ്ടായ അക്രമവും ഫേസ്ബുക്ക് പോസ്റ്റിലെ പരാമര്‍ശങ്ങളും ചൂണ്ടിക്കാട്ടിയാണ് എസ്ഐടിയുടെ നീക്കം.
ജിതിന് ഭാസ്കര്‍ ജാമ്യം നേടി പുറത്തിറങ്ങയതിന് പിന്നാലെ തിരുവള്ളൂരില്‍ സ്വീകരണം നല്‍കിയിരുന്നു. സ്വീകരണത്തിനിടെ സിപിഎം പ്രവര്‍ത്തകര്‍ യുഡിഎഫ് സ്ഥാപിച്ച ബോര്‍ഡുകള്‍ നശിപ്പിച്ചിരുന്നു. 200 പേര്‍ക്ക് ജിതിന് സ്ക്രീന്‍ഷോട്ട് അയച്ചുവെന്നായിരുന്നു ആരോപണം. എന്നാല്‍ 10 പേര്‍ക്കെങ്കില്‍ താന്‍ അയച്ചുവെന്ന് തെളിയിക്കാനാവുമോ എന്ന് ജിതിന് ഫേസ്ബുക്ക് വെല്ലുവിളിച്ചിരുന്നു.
ഇതിന് പിന്നാലെ സ്ക്രീന്‍ ഷോട്ട് ഫോര്‍വേഡ് ചെയ്തതായി ‘തിരുവള്ളൂര്‍ കൂട്ടായ്മ’ എന്ന വാട്സ്ആപ്പ് ഗ്രൂപ്പില്‍ ജിതിന് തന്നെ വെളിപ്പെടുത്തിയിരുന്നു. തിരുവള്ളൂരില്‍ നടന്ന അക്രമത്തില്‍ ജിതിനെയും പൊലീസ് പ്രതിചേര്‍ത്തിരുന്നു. ജാമ്യത്തിലിരിക്കെ അന്വേഷണസംഘത്തെ വെല്ലുവിളിക്കുകയും മറ്റൊരു കേസില്‍ പ്രതിയാവുകയും ചെയ്ത ജിതിന്റെ ജാമ്യം റദ്ദാക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.
