ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദ ടെൻഡർ എൻ.ടി.ബി.ആർ സൊസൈറ്റി റദ്ദാക്കി. കൊച്ചി കലൂർ സ്റ്റേഡിയത്തിൽ സ്റ്റേജ് തകർന്ന് ഉമ തോമസ് എം.എൽ.എയ്ക്ക് പരിക്കേറ്റ സംഭവത്തിൽ ആരോപണവിധേയരായ ഓസ്കാർ ഇവന്റ്സ് എന്ന കമ്പനിക്ക് കരാർ നൽകാനുള്ള തീരുമാനമാണ് പ്രതിഷേധങ്ങളെ തുടർന്ന് പിൻവലിച്ചത്.

സംഭവത്തിൽ ഉമ തോമസ് എം.എൽ.എ ടൂറിസം മന്ത്രിയെയും ജില്ലാ കളക്ടറെയും അതൃപ്തി അറിയിച്ചിരുന്നു. ജനപ്രതിനിധികളിൽ നിന്നും വൻ പ്രതിഷേധം ഉയർന്നതോടെയാണ് പുതിയ റീ-ടെൻഡർ വിളിക്കാൻ സൊസൈറ്റി തീരുമാനിച്ചത്. വള്ളംകളിക്ക് ആവശ്യമായ പന്തൽ നിർമ്മാണം, വി.വി.ഐ.പി ഭക്ഷണം, ഇലക്ട്രിക്കൽ പണികൾ, എൽ.ഇ.ഡി വാൾ, സി.സി.ടി.വി, ഇന്റർനെറ്റ് സൗകര്യം എന്നിവയ്ക്കായി പുതിയ ടെൻഡറുകൾ ക്ഷണിച്ചു. ജൂലൈ 31 വരെ പുതിയ ടെൻഡറുകൾ സ്വീകരിക്കും. 72-ാമത് നെഹ്റു ട്രോഫി വള്ളംകളി ആലപ്പുഴ പുന്നമടക്കായലിൽ നടക്കും. നേതാവ് രാഹുൽ ഗാന്ധിയെ മുഖ്യാതിഥിയായി പങ്കെടുപ്പിക്കാനും നീക്കങ്ങൾ നടക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *